നാദാപുരം: മരം മുറിച്ച് വഴിയില്‍ തള്ളിയത് ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു. അയല്‍വാസി അറസ്റ്റില്‍.
കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി കുനിയില്‍ രഞ്ജിത്തിനാണ് കുത്തേറ്റത്. രഞ്ജിത്തിന്റെ അയല്‍വാസി മീത്തും താഴെകുനി അരുണിനെയാണ് നാദാപുരം പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. അരുണിന്റെ പറമ്പിലെ മരം മുറിച്ച് രഞ്ജിത്തിന്റെ വഴിയില്‍ തള്ളിയത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രതി രഞ്ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിഭാര്യയുടെയും മറ്റും മുന്നില്‍ വച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
രഞ്ജിത്തിന്റെ വാരിയെല്ലിന് സമീപമാണ് കുത്തേറ്റത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത